അഞ്ചലില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ നാട്ടുകാര്‍


കൊല്ലം: അഞ്ചലില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരിയുടെ വീട്ടിലുള്ളവരെ നാട്ടുകാര്‍ നാടുകടത്തി. പൊലിസ് നോക്കി നില്‍ക്കെയായിരുന്നു നാട്ടുകാരുടെ ഇടപെടല്‍. ദുര്‍നടത്തക്കാരാണ് ഇവര്‍ എന്നാരോപിച്ചായിരുന്നു നടപടി.


കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും തന്നെ അനുവദിച്ചില്ലെന്ന് മാതാവ് ആരോപിച്ചു. കുട്ടിയുടെ മൃതദേഹം വീട്ടിനു സമീപം സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് സംസ്‌കരിച്ചത്. നാട്ടില്‍ എത്തിയാല്‍ കൊല്ലുമെന്നും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി മാതാവ് പറഞ്ഞു. ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെട്ടില്ലെന്ന് അവര്‍ ആരോപിച്ചു.


അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.



Sharing is Caring