അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമം നടത്തിയവരിൽ നിന്നും നഷ്ടപരി​ഹാരം ഈടാക്കാനൊരുങ്ങി വാരണാസി സർക്കാർ.

അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമം നടത്തിയവരിൽ നിന്നും നഷ്ടപരി​ഹാരം ഈടാക്കാനൊരുങ്ങി വാരണാസി സർക്കാർ. നാശനഷ്ടത്തിന്റെ കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചു. കണക്കെടുപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായാൽ കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയെടുക്കാനാണ് വാരാണസി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അഗ്നിപഥ് പ്രതിഷേധത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് വാരാണസിയിലായിരുന്നു.

വാരാണസിയിൽ മാത്രം 36 ബസ്സുകൾ നശിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം. ബസുകൾ നശിപ്പിച്ചതിൽ മാത്രം ഏകദേശം 12.97 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ നിരവധി പേരെ തിരിച്ചറിയുകയും 27 പേരെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റ് സർക്കാർ സ്ഥാപനങ്ങളും പൊതുമുതൽ നശിപ്പിക്കപ്പെട്ടതിന്റെ കണക്കെടുപ്പ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കണക്കെടുപ്പിന് ശേഷം അക്രമം നടത്തിയവർക്കെതിരെ നടപടിയുണ്ടാവും.

പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ കരസേനയും വ്യോമസേനയും പുറത്ത് വിട്ടു. ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയടക്കമുള്ള വിവരങ്ങളാണ് ഇരുസേനകളും പുറത്തു വിട്ടിരിക്കുന്നത്.

ബിഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം രൂക്ഷമായിരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് യുപി, ഹരിയാന എന്നിവിടങ്ങളിൽ പൊലീസ് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധ സമരങ്ങൾക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *