അംബേദ്​കര്‍ ജയന്തി: സംഘര്‍ഷത്തില്‍ നാല്​ പേര്‍ക്ക്​ പരി​ക്ക്​

ഛണ്ഡിഗഢ്​: ജാതിസംഘര്‍ഷത്തില്‍ നാല്​ പേര്‍ക്ക്​ പരി​ക്ക്​​. പഗ്​വാര ജില്ലയിലെ കപൂര്‍ത്തലയിലാണ്​ സംഘര്‍ഷമുണ്ടായത്​. അംബേദ്​കര്‍ ജയന്തിയുമായി ബന്ധപ്പെട്ട ഫ്ലക്​സ്​ സ്ഥാപിക്കുന്നത്​ ബന്ധപ്പെട്ട തര്‍ക്കമാണ്​ സംഘര്‍ഷത്തിന്​ കാരണം.

അംബേദ്​കര്‍ ജയന്തിക്ക്​ മുന്നോടിയായി പേപ്പര്‍ ചൗക്ക്​ എന്ന സ്ഥലത്ത്​ ഫ്ലക്​സ്​ സ്ഥാപിക്കാന്‍ ദലിത്​ സംഘടനകളുടെ ശ്രമത്തെ ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍ത്തതാണ്​ സംഘര്‍ഷത്തിന്​ ഇടയാക്കിയത്​. ഇരു വിഭാഗങ്ങളും പരസ്​പരം കല്ലെടുത്തെറിയുകയും വെടിവെക്കുകയും ചെയ്​തതായാണ്​ റിപ്പോര്‍ട്ടുകള്‍​.

പരിക്കേറ്റ നാല്​ പേരില്‍ ഒരാളുടെ നില ഗുരുതരമാണ്​. സംഘര്‍ഷം തടയാന്‍ ​ശ്രമിക്കുന്നതിനിടെയാണ്​ ഒരു എസ്​.ഐക്ക്​ പരിക്കേറ്റത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *