
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി പൊള്ളലേൽപ്പിച്ചു.ഹോസ്റ്റൽ മുറിയിൽ വെച്ചാണ് ആന്ധ്രപ്രദേശ് സ്വദേശി ദീപികയ്ക്ക് പൊള്ളലേറ്റത്. ആന്ധ്രപ്രദേശ് സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയാണ് ക്രൂരമായി ഉപദ്രവിച്ചത്. ഇരുവരും കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. സംഭവത്തിന് പിന്നാലെ പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകി.ശേഷം വിദ്യാർത്ഥിനി ആന്ധ്രയിലെത്തി വിദഗ്ധ ചികിത്സ തേടി.
പരാതിയിൽ കോളേജ് ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്. നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ പരാതി കോളേജ് അധികൃതർ തിരുവല്ലം പോലീസിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നു പോലീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാർത്ഥി യുവജന സംഘനകൾ കോളേജിന് മുന്നിൽ പ്രതിഷേധം നടത്തി.

തുടർന്ന് പ്രതിയായ വിദ്യാർത്ഥിനി പോലീസ് കസ്റ്റഡിയിൽ എടുത്തു. ആന്ധ്ര സ്വദേശി ലോഹിതയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
