വിഎസിന്റെ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ:വിഎസിന്റെ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റ യാത്ര കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിറളി പിടിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അഴിമതി ആരോപണങ്ങള്‍. വിഎസിന്റെ ആരോപണത്തിന് മറുപടി നല്‍കാനില്ല. വിഎസും വീക്ഷണവും ഒരേ ഭഷയില്‍ സംസാരിക്കുന്നു. തന്നെ എതിര്‍ത്തതിലൂടെ വിഎസിന് പാര്‍ട്ടിയില്‍ പ്രമോഷന്‍ കിട്ടി. തന്നെ എതിര്‍ക്കാനെങ്കിലും വിഎസും പിണറായിയും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും വെളളാപ്പളളി പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തിയിരുന്നു.എസ്എന്‍ ട്രസ്റ്റിന്റേയും,യോഗത്തിന്റേയും കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനം നടത്തിയത് വഴി 220 കോടിയോളം രൂപ വെള്ളാപ്പള്ളി കോഴവാങ്ങിയെന്ന് വിഎസ് ആരോപിച്ചു. കോഴവാങ്ങി നടത്തിയ നിയമനങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് കൊണ്ട് വാങ്ങിയ പണത്തിന്റെ കണക്ക് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും വിഎസ് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.വാങ്ങിയ പണം സ്വിസ് ബാങ്കിലല്ലെങ്കില്‍ മറ്റെവിടെ നിക്ഷേപിച്ചുവെന്ന്് നടേശന്‍ വ്യക്തമാക്കണമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിഎസ് ആവശ്യപ്പെടുന്നു.



Sharing is Caring