പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തിലിന് കൊവിഡ സ്ഥിരീകരിച്ചു. നടൻ തന്നെയാണ് വീഡിയോ മുഖാന്തരം സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. അദ്ദേഹത്തെ ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപ്പ്ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത സത്യമാണ്. എന്റെ ആരോഗ്യം ഓർത്ത് ആരും തന്നെ ആശങ്കപ്പെടേണ്ടതില്ല, എനിക്ക് കുഴപ്പമൊന്നുമില്ല. നിനക്കു കൊറോണ വൈറസ് ബാധിക്കുകയാണെങ്കിൽ ഭയപ്പെടാതെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുക. ഒപ്പം ഡോക്ടർമാർ പറയുന്ന മരുന്നുകളും മറ്റ് ചിട്ടകളും സ്വീകരിക്കുക, സെന്തിൽ വിഡിയോയിൽ പറഞ്ഞു.
സെന്തിലിന്റെ ഭാര്യ, മകൻ, മരുമകൾ തുടങ്ങിയവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരേയ്മ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴിഞ്ഞു.
നേരത്തെ സെന്തിൽ ബിജെപിയിൽ ചേർന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി നടൻ നിരവധി പൊതു യാത്രകൾ നടത്തിയിരുന്നു.
തമിഴ് സിനിമ മേഖലയിലെ പ്രമുഖ ഹാസ്യ താരങ്ങളില്‍ ഒരാളായ സെന്തില്‍ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമല്ലായിരുന്നു. കൗണ്ടമണിക്കൊപ്പമാണ് സിനിമയില്‍ കൂടുതലും സെന്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ജോഡി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.
താനാ സേര്‍ന്ത കൂട്ടം എന്ന സൂര്യയുടെ 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സെന്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. 2019 മുതല്‍ സണ്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്യുന്ന റാസാത്തി എന്ന സീരിയലിലും കേന്ദ്ര കഥാപാത്രമാണ്. സമൂഹമാധ്യമത്തില്‍ സജീവമല്ലാതിരുന്ന സെന്തല്‍ 2020ലാണ് ട്വിറ്റര്‍ പേജ് ആരംഭിച്ചത്