തിരുവനന്തപുരം: കോവിഡ് ഭീഷണിയുടെ നടുവില്‍, ഒരു മാസത്തിലേറെയായി നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന് അവസാനം കുറിച്ചു കേരളം ഇന്നു പോളിംഗ് ബൂത്തിലേക്ക്. അടുത്ത അഞ്ചു വര്‍ഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും മോക്ക് പോളിംഗ് ആരംഭിച്ചു. 50 വോട്ടുകള്‍ വരെയാണ് മോക്ക് പോളിംഗില്‍ ചെയ്യുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കും.
മോക്ക് പോളിംഗിന് ശേഷം കണ്ട്രോള് യൂണിറ്റ് ക്ലിയര്‍ ചെയ്യും. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങള്‍, വോട്ടര്‍പട്ടിക, കോവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവയുമായി ബൂത്തുകളില്‍ നേരത്തെ തന്നെ എത്തിച്ചേര്‍ന്നു. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്.
മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലന്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമാണ്.