കാശ്മീരില്‍ ഏറ്റുമുട്ടല്‍: അഞ്ച് ഭീകരരും ഒരു സൈനികനും മരിച്ചു

downloadശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു.


ഇന്നലെ (03-07-2015) അര്‍ധരാത്രിവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ബാരമുള്ള ജില്ലയിലെ ഉറി മേഖലയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.


നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരവാദികള്‍ നുഴഞ്ഞു കയറുന്നുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സുരക്ഷാ സേന സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. ഇതിനിടെ വന്‍ആയുധ ശേഖരവുമായി എത്തിയ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ശക്തമായ തിരിച്ചടി നല്‍കി.


Sharing is Caring