
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി.
മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദി പാര്‍ട്ടി വിട്ടു. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വിശ്വസ്തനും ശക്തനായ ലിംഗായത്ത് നേതാവുമാണ് ലക്ഷ്മണ് സവാദി.

2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി ബിജെപിക്കെതിരെയുള്ള ഏറ്റവും പുതിയ കലാപമാണിത്.
