എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും. അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഇന്നലെ എന്‍ഐഎ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇതിന് ശേഷം എന്‍ഐഎയുടെ പബ്ലിക് പ്രോസിക്യൂട്ടറുമായി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ കൊച്ചി യൂണിറ്റിന് കത്തയച്ചത്.

തീവ്രവാദ ബന്ധമുള്‍പ്പെടെ എലത്തൂര്‍ ട്രെയിന്‍ വയ്പ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് എലത്തൂരിലേക്ക് എന്‍ഐഎയും എത്താനിരിക്കുന്നത്. ഇന്നുതന്നെ എന്‍ഐഎയ്ക്ക് അന്വേഷണത്തിനുള്ള ചുമതല നല്‍കുന്ന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.

എന്‍ഐഐ ഡിഐജി ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിന് അവസരം ലഭിച്ചില്ലെന്ന് ഉള്‍പ്പെടെ എന്‍ഐഐയ്ക്ക് പരാതിയുണ്ടായിരുന്നു. യുഎപിഐ ചുമത്താത്തകും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്‍ഐഐയും ഇന്റലിജന്‍സ് ബ്യൂറോയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടോ എന്നത് സംബന്ധിച്ചാണ് ഇന്നലെ എന്‍ഐഐ നിയമമോപദേശം തേടിയത്.

യുഎപിഎ ചുമത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് നിയമമോപദേശം ലഭിച്ചെന്നാണ് വിവരം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ഐബിയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *