ഇ ഡി ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ പരാതിയില്‍ നടപടി സ്വീകരിക്കേണ്ടത് വിചാരണ കോടതിയെന്ന് ഹൈക്കോടതി.
സന്ദീപ് നായര്‍ മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയടക്കമുള്ള കേസ് രേഖകള്‍ മുദ്രവച്ച കവറില്‍ വിചാരണ കോടതിക്ക് കൈമാറാനും ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദ്ദേശിച്ചു. തുടര്‍നടപടികള്‍ വിചാരണകോടതിക്ക് തീരുമാനിക്കാം.ഇഡി ഉദ്യോഗസ്ഥര്‍ കൃത്രിമതെളിവുകള്‍ ഉണ്ടാക്കുന്നതായി പരാതി ഉണ്ടെങ്കില്‍ അത് കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകതന്നെയാണ് പൊലീസ് ചെയ്യേണ്ടിയിരുന്നതെന്നും കോടതി നിരീക്ഷിചു.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചെന്ന സന്ദീപ്നായരുടെ മൊഴിയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്.