ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി. 42 സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പുറത്തിറക്കിയത്.ബി.ജെ.പി എം.എൽ.എ ബാബുറാവു ചിൻജാൻസൂറിനും ജനതാദൾ എം.എൽ.എ എസ്.ആർ ശ്രീനിവാസിനും സർവോദയ കർണാടക പാർട്ടി വിട്ട ദർശൻ പുട്ടന്നൈക്കും കോൺഗ്രസ് സീറ്റ് നൽകി.
ബാബുറാവു ഗുമിത്കലിലും ശ്രീനിവാസ് ഗുബ്ബിലും ദർശൻ മേലുകോട്ടെയിലുമാണ് ജനവിധി തേടുക.കർണാടക നിയമസഭയിലെ 224 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് മേയ് 10നും വോട്ടെണ്ണൽ മേയ് 13നുമാണ് നടക്കുക.