
രാജ്യത്ത് ചിലർ ഭീതി സൃഷ്‌ടിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ 44-മത് സ്ഥാപന ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ആഘോഷ ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.അഴിമതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നിൽക്കുന്നുവെന്നത് കോൺഗ്രസിൻ്റെ കാപട്യമാണ്. ബിജെപിയുടേത് സാമൂഹിക സൗഹാർദ്ദവും.
സ്ത്രീകളെ അടിച്ചമർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു.ബിജെപി അവരെ ശാക്തീകരിക്കുന്നു. അൽപ ചിന്തയും, ചെറിയ സ്വപ്നങ്ങളുമേ കോൺഗ്രസിനുള്ളുവെന്ന് മോദി വിമർശിച്ചു.അസാധ്യമെന്ന വാക്ക് ബിജെപിക്ക് മുന്നിലില്ല. കോൺഗ്രസിന്റെ കുടുംബവാഴ്‌ച സമ്പ്രദായം രാജ്യത്ത് കാലഹരണപ്പെട്ടു. പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷം നിസഹായരായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.തന്നെ മോശക്കാരനാക്കാൻ പ്രതിപക്ഷം നിരന്തരം ശ്രമിക്കുന്നു.ആ ഗൂഢാലോചന ഫലിക്കില്ല. ബിജെപി ഇനിയും അധികാരത്തിൽ വരില്ലെന്ന് കരുതുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

