പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. വിദഗ്ധസമിതിയുടെ ശുപാര്‍ശപരിഗണിച്ചാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.റവന്യൂ, പൊലീസ്, അഗ്‌നിരക്ഷ വിഭാഗങ്ങള്‍ ഇതിനാവശ്യമായി സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ആനയെ മയക്കുവെടിവച്ച് മാറ്റണമെന്നും പിടികൂടുമ്പോള്‍ പടക്കം പൊട്ടിക്കലും സെല്‍ഫിയും സോഷ്യല്‍ മീഡിയാ ആഘോഷങ്ങളും വേണ്ടെന്നും കോടതി വ്യക്തമാക്കി.

ആനയ്ക്ക് വേണ്ട ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറുമണിക്കൂര്‍ കൊണ്ട് മൂന്നാറില്‍ നിന്നും പറമ്പിക്കുളത്തേക്ക് ആനയെ എത്തിക്കാനാകുമെന്നും വിദഗ്ധ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തിരുമാനിക്കുമെന്ന നിലപാടാ്ണ് സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടെതെന്ന നിലപാട് ഹൈക്കോടതിയെടുത്തത്.

ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് മതിയായ പരിഹാരമല്ലന്നും ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് വേണ്ടതെന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു . ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കെതിരാണെന്ന് ജനങ്ങള്‍ കരുതുന്നു ഇത് മാറണം. ജില്ലാതലത്തില്‍ ദൗത്യസംഘങ്ങള്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കണം ഇവ കടലാസില്‍ ഒതുങ്ങരുതെന്ന് കോടതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *