ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്ബരയിലെ നിര്‍ണായക മൂന്നാം മത്സരം നാളെ നടക്കും. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക.
ഇരുടീമും ചെന്നൈയിലെത്തി. പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ജയിച്ചു. നാളെ ജയിക്കുന്നവര്‍ക്ക് പരമ്ബര സ്വന്തമാക്കാം. ടെസ്റ്റ് പരമ്ബരയ്ക്ക് പിന്നാലെ ഏകദിന പരമ്ബരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ പ്രധാന പ്രശ്നം പ്രധാന ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ്.
മുന്‍നിര ബാറ്റര്‍മാരില്‍ ആരും സ്ഥിരത കാണിക്കുന്നില്ലെന്നുള്ളതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. അതില്‍ പ്രധാനി സൂര്യകുമാര്‍ യാദവ് തന്നെ. ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായി. താരത്തിന് ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള വാദം ശക്തമാണ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും ആദ്യ രണ്ട് ഏകദിനത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ഏകദിനത്തിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയും സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ച് എത്തിയിട്ടില്ല.