വടകര റാഗിങ്ങിനെ തുടര്‍ന്ന് ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് പേര് പിടിയില്‍. അറസ്റ്റിലായ ആറു വിദ്യാർഥികളെ കോടതി യില്‍ ഹാജരാക്കി. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് അറസ്റ്റിലായത്. എംഎച്ച്ഇഎസ് കോളജിലെ വിദ്യാർഥികളായ അജ്നാസ് ,മുഹസിന്,അബ്രാന് , സുമയ്യ, അര്‍ഷിത, സമീഹ എന്നിവരാണ് അറസ്റ്റിലായത്. റാഗിങ്ങ്,ആത്മഹത്യ പ്രേരണം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. വെള്ളിയാഴ്ച സന്ധ്യയോടെയായിരുന്നു ഹസ്നാസിനെ വീടിന്റെ കുളിമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സീനിയർ വിദ്യാർഥികളോടു പേരുചോദിച്ചതിന്റെ പേരിൽ ചില സീനിയർ വിദ്യാർഥികൾ ഹസ്നാസിനെ റാഗ് ചെയ്തെന്നാണ് സഹപാഠികളുടെയും ബന്ധുക്കളുടെയും പരാതി.
FLASHNEWS