ലഹരി വിമുക്തരാവുക;കവിത ആൽബത്തിൻ്റെ ചിത്രീകരണം പൂർത്തിയായി

കോഴിക്കോട്:അനു നസീർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ടി പിസി വളയന്നൂർ രചന, സംഗീതം, ആലാപനം,സംവിധാനം നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച ലഹരി വിമുക്ത രാവുക എന്ന കവിത ആൽബം വളയന്നൂർ, ചെട്ടിക്കടവ് ,മഞ്ഞൊടി,
പരിസരത്തുള്ള ലൊക്കേഷനുകളിൽ വെച്ച് ചിത്രീകരണം പൂർത്തിയായി.


വളയന്നൂർ ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും,അദ്ധ്യാപകരും, പി.ടി.എ അംഗങ്ങളും, മാവൂർ പോലീസ് കോൺസ്റ്റബ്ൾസും,പരിസരവാസികളും ചിത്രീകരണത്തിൽ പങ്കാളികളായി.


ടി.എം.ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ആൽബത്തിൻ്റെ പ്രൊജക്ട് ഡിസൈനർ സുരേന്ദ്രൻ കോഴിക്കോടും,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് അലക്‌സ് ജോസഫ് ചിറ്റടിയും , പ്രൊഡക്ഷൻ മാനേജർ ഷമീർ പെരുമണ്ണയും,പി.ആർ.ഒ .ബി.സുനിൽ കുമാറുമാണ്.നവംബർ ആദ്യ വാരത്തിൽ ദൃശ്യകേളി 24 മീഡിയയുടെ യൂടൂബ് ചാനലിലൂടെ ലഹരി വിരുദ്ധ പോരാട്ടങ്ങളുടെ കവിത ആൽബം റിലീസിനൊരുങ്ങുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *