കെ.പി.ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ കെ.പി.ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കട അധ്യക്ഷത വഹിച്ചു.


അഡ്വ.എം.രാജൻ, റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു, അഡ്വ.ഫസൽ പറമ്പാടൻ, ഗിരീഷ് പെരുവയൽ, ചലച്ചിത്ര നിർമ്മാതാവ് ഷാജി കട്ടുപ്പാറ എന്നിവർ പ്രസംഗിച്ചു.

ചലച്ചിത്ര നിർമ്മാതാവ് ഡോക്ടർ എൻ.എം.ബാദുഷ, നടൻ വിജയൻ വി നായർ, സംവിധായകൻ നൗഷാദ് ഇബ്രാഹിം, കെ.പി.ഉമ്മർ ആദ്യമായി അഭിനയിച്ച രാരിച്ചൻ എന്ന പൗരൻ സിനിമയുടെ രചയിതാവായ ഉറൂബിന്റെ മകനും ചിത്രകാരനുമായ ഇ.സുധാകരൻ, സപര്യ കലാക്ഷേത്ര പ്രിൻസിപ്പാൾ രജനി പ്രവീൺ, ടി.പി.ഭാസ്കരൻ, രജനി സുരേഷ്, തച്ചിലോട്ട് നാരായണൻ, ഉഷ സി നമ്പ്യാർ, എ.വി.ഫർദിസ്, മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ അഭിലാഷ് നായർ, മനോരമ ന്യൂസ് റിപ്പോർട്ടർ ദീപ്തിഷ് കൃഷ്ണ, ആർജെ കൈലാസ്, വി.വി.സഞ്ചീവ്, എ.രാജേഷ്, പ്രശാന്ത് ചില്ല, ശ്രീജിത്ത് മാരിയൽ എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.

കെ.പി.ഉമ്മർ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *