ആരാധകര്‍ക്ക് തങ്ങളുടെ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.തങ്ങളുടെ പൊന്നോമനകളെ കൈകളിലേന്തിയാണ് ഇരുവരും ദീപാവലി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ജീവിതം നിങ്ങള്‍ക്ക് എതിരായി നില്ക്കുന്ന എല്ലാ തടസ്സങ്ങള്‍ക്കും ഇടയിലും സന്തോഷവും സമാധാനവും മാത്രം ഉണ്ടാകട്ടെയെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘കഠിനമായി പ്രാര്‍ത്ഥിക്കുക, കഠിനമായി സ്നേഹിക്കുക! സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ളത്. സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുക, സ്നേഹത്തില്‍ വിശ്വസിക്കുക, നന്മയില് പ്രകടമാക്കുന്നതില്‍ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്പ്പോഴും എല്ലാം മനോഹരമാകുമെന്ന് ഉറപ്പാക്കുന്നു’, വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കള്‍ ആയ സംഭവത്തില്‍ നിയമപ്രശ്നങ്ങള്‍ ഇല്ലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. ആറു വര്‍ഷം മുന്‍പ് തങ്ങളുടെ വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്ബതികള്‍ തമിഴ്നാട് ആരോഗ്യ വകുപ്പിന് നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തെളിവിനായി വിവാഹ റജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.