ഫിഫ ലോകകപ്പ് ആവേശം കൂട്ടാന്‍ നാല് മിനിറ്റുള്ള സംഗീത ആൽബവുമായി മോഹന്‍ലാല്‍


ഫിഫ ലോകകപ്പ് ആവേശം കൂട്ടാന്‍ ആരാധകര്‍ക്ക് സമ്മാനവുമായി നടന്‍ മോഹന്‍ലാല്‍. താരം ഒരുക്കിയ സംഗീത ആല്‍ബം ഈ മാസം 30ന് ഖത്തറില്‍ പ്രകാശനം ചെയ്യും.നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്ന വിഡിയോ.


ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്‍ററും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ചേര്‍ന്നാണ് റിലീസിങ് നടത്തുന്നത്. 31ന് ‘ഡൈന്‍ വിത്ത് മോഹന്‍ലാല്‍’ എന്ന പരിപാടിയിലൂടെ മോഹന്‍ലാലുമായി നേരിട്ട് സംവദിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്‍ററിന്‍റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.

ഫുട്‌ബോളിനോടുള്ള ഇഷ്ടമാണ് ആരാധകര്‍ക്ക് ഇത്തരത്തിലൊരു സ്നേഹസമ്മാനമൊരുക്കാന്‍ കാരണം. ഇനിയും സര്‍പ്രൈസുകള്‍ ആരാധകര്‍ക്കായി കാത്തുവച്ചിട്ടുണ്ടെന്ന് സംഘടകര്‍ അറിയിച്ചു.

online news portal



Sharing is Caring