മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട്ട് ചേരും. പാര്‍ട്ടി നിയോഗിച്ച ഉപസമിതി തയ്യാറാക്കിയ ഭരണഘടനാ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കാനാണ് യോഗം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടും, കെ എം ഷാജി വിവാദവും യോഗം ചര്‍ച്ച ചെയ്യും.
പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വേദികളില്‍ തന്നെ വ്യത്യസ്ത നിലപാട് എടുത്തിരുന്നു. ഇത് പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പത്തിനും കാരണമായിട്ടുണ്ട്. യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തേക്കും. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ലീഗിലേക്ക് ക്ഷണിച്ചുള്ള കെ എം ഷാജിയുടെ പ്രസംഗത്തിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.ഷാജിയുടെ പ്രസംഗം വീണ്ടും വിവാദത്തിലായതോടെ ഒരു വിഭാഗം നേതാക്കള്‍ ഷാജിക്കെതിരെ നടപടി ആവിശ്യപ്പെട്ടേക്കും