കൊച്ചി: ഇന്ത്യന്‍ ഫൂട്ട് ആന്റ് ആങ്കിള്‍ സൊസൈറ്റി (ഐഎഫ്എഎസ്) പ്രസിഡന്റായി ഡോ. രാജേഷ് സൈമണ്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേക്ഷോര് ആശുപത്രിയിലെ സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജനാണ്. കാല്, കണങ്കാല് അസ്ഥിരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഐഎഫ്എഎസ് 1985ലാണ് രൂപീകൃതമായത്.
ജീവിതശൈലീ രോഗങ്ങള്‍ മൂലം കാലുകള്‍ മുറിച്ചുമാറ്റുന്ന അവസ്ഥ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ അവബോധം നല്കുന്ന പ്രവര്‍ത്തനങ്ങളാണ് ഐഎഫ്എഎസ് നടത്തിവരുന്നത്.
ദക്ഷിണേന്ത്യയിലെ ആദ്യ കണങ്കാല് ഓര്‍ത്തോപീഡിക് സര്ജന്മാരില് ഒരാളായ ഡോ. രാജേഷ് സൈമണ്‍ സങ്കീര്‍ണമായ നിരവധി ശാസ്ത്രക്രിയയ്ക്കള്ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ആര്‍ത്രോസ്കോപ്പിക് സര്‍ജറികള്‍ ഉള്‍പ്പടെ സ്പോര്‍ട്സ് മെഡിസിന് സര്‍ജറിയിലും വിദഗ്ധനാണ്.