ബ്രൂക്ലിനിലെ ഫ്ളാറ്റില്‍ നിന്ന് ഒന്നിലേറെ പെട്ടികളില്‍ നിന്നായി മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.
ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീര ഭാഗങ്ങള്‍ സ്യൂട്ട്കേസിലാക്കിയ നിലയില്‍ കണ്ടെത്തിയത്.
ഇരുപത് വയസിലേറെ പ്രായമുള്ള യുവതിയാണ് അപ്പാര്‍ട്ട്മെന്റിലെ ആറാം നിലയില്‍ താമസിച്ചിരുന്നത്. ഈ ഫ്ളാറ്റിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. യുവതിയും കാമുകനുമായി വഴക്ക് പതിവായിരുന്നുവെന്നും ദിവസങ്ങളായി യുവതിയെ കാണാനില്ലെന്നും അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്കി.
സ്യൂട്ട്കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ യുവതിയുടേതാണായെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. യുവതിയുടെ കാമുകന് വേണ്ടിയും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.