ബ്രൂക്ലിനിലെ ഫ്ളാറ്റില്‍ നിന്ന് ദുര്‍​ഗന്ധം: പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത് ഒന്നിലേറെ പെട്ടികളില്‍ ശരീര ഭാ​ഗങ്ങള്‍

ബ്രൂക്ലിനിലെ ഫ്ളാറ്റില്‍ നിന്ന് ഒന്നിലേറെ പെട്ടികളില്‍ നിന്നായി മനുഷ്യ ശരീരത്തിന്റെ ഭാ​ഗങ്ങള്‍ കണ്ടെത്തി.
ഫ്ളാറ്റില്‍ നിന്ന് ദുര്‍​ഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീര ഭാ​ഗങ്ങള്‍ സ്യൂട്ട്കേസിലാക്കിയ നിലയില്‍ കണ്ടെത്തിയത്.

ഇരുപത് വയസിലേറെ പ്രായമുള്ള യുവതിയാണ് അപ്പാര്‍ട്ട്മെന്റിലെ ആറാം നിലയില്‍ താമസിച്ചിരുന്നത്. ഈ ഫ്ളാറ്റിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. യുവതിയും കാമുകനുമായി വഴക്ക് പതിവായിരുന്നുവെന്നും ദിവസങ്ങളായി യുവതിയെ കാണാനില്ലെന്നും അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കി.

സ്യൂട്ട്കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ യുവതിയുടേതാണായെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. യുവതിയുടെ കാമുകന് വേണ്ടിയും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *