തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 23 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 12 സീറ്റുകള്‍ യുഡിഎഫും ആറ് സീറ്റുകള്‍ എന്‍ഡിഎയും നേടി.സംസ്ഥാനത്തെ 42 തദ്ദേശവാര്ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ 2 കോര്പ്പറേഷന്, 7 മുനിസിപ്പാലിറ്റി, 2 ബ്ലോക്ക് പഞ്ചായത്ത്, 31ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്.
തൃപ്പുണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. ഇളമനത്തോപ്പില്‍, പിഷാരികോവില്‍ എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയം നേടിയത്. ഇതോടെ നഗരസഭയില്‍ 17 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി. എല്‍ഡിഎഫിന്റെ സീറ്റു നില
23ല്‍ നിന്നും 21 ആയി കുറഞ്ഞു. വരാപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍ വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തില്‍ വെമ്പിള്ളി വാര്‍ഡില്‍ എല്‍ഡിഎഫിനാണ് വിജയം.കൊച്ചി കോര്പറേഷന് എറണാകുളം സൗത്ത് വാര്‍ഡ് ബിജെപി നിലനിറുത്തി.
കണ്ണൂര്‍ കോര്‍പറേഷനിലെ കാക്കാട് വാര്‍ഡ് യുഡിഎഫിനാണ് വിജയം.ഇടുക്കി ജില്ലയില്‍ മൂന്ന് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് ഇടതുപക്ഷവും, ഒരിടത്ത് ബി ജെ പി യും വിജയിച്ചു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രണ്ടിടത്ത് രണ്ടാമതെത്തിയ കോണ്‍ഗ്രസ് ഒരിടത്ത് മൂന്നാം സ്ഥാനത്തും പോയി.തിരുവനന്തപുരത്ത് പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ യുഡിഎഫിന് നേട്ടം. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. പത്തനംതിട്ട കോന്നിയിലെ ചിറ്റൂര്‍ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. റാന്നി അങ്ങാടി പഞ്ചായത്ത് ഈട്ടിച്ചുവട് അഞ്ചാം വാര്‍ഡ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് സ്വന്തമാക്കി.
കൊല്ലം ജില്ലയില്‍ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ്, ആര്യങ്കാവ് കഴുത്തുരുത്തി, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കല്‍ എന്നീവാര്ഡകള് എല്‍ ഡി എഫാണ് നേടിയത്്. വെളിനെല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാല്‍ യുഡിഎഫ് നേടി.കണ്ണൂര്‍ കോര്പറേഷന് കക്കാട് വാര്‍ഡ് യുഡിഎഫും മങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി വാര്‍ഡ് ബിജെപിയും നിലനിറുത്തി. പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രവും കുറുമാത്തൂരിലെ പുല്ലാഞ്ഞിയോടും സിപിമ്മിനു നിലനിര്‍ത്താന്‍ കഴിഞ്ഞു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 14ാം ഡിവിഷന് വാരിക്കുഴിത്താഴം എല്‍ഡിഎഫ് നിലനിര്‍ത്തി. പാലക്കാട് പല്ലശന കൂടല്ലൂര്‍ വാര്‍ഡും ചെര്‍പ്പുളശേരി നഗരസഭ കോട്ടക്കുന്ന് വാര്‍ഡും ഇടതു മുന്നണി നേടി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ യുഡിഎഫാണ ്വിജയിച്ചത്്.