ചേരുവകള്‍
ക്യാരറ്റ് 2 എണ്ണം
ഏലയ്ക്ക 2 എണ്ണം
തണുത്ത പാല് 500 ml
പഞ്ചസാര ആവശ്യത്തിന്
അണ്ടിപ്പരിപ്പ്,പിസ്ത,ബദാം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
പീല്‍ ചെയ്ത ക്യാരറ്റ്, ഏലയ്ക്ക ,അല്പം വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ചൂടാറിയത് ശേഷം ക്യാരറ്റ് നന്നായി അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ,പഞ്ചസാരയും ചേര്‍ത്ത് അടിച്ചെടുക്കുക. ഇത് അരിച്ചു ഗ്ലാസ്സിലേക്കോഴിച്ചു മുകളില്‍ അല്പം നട്ട്സ് പൊടിച്ചു ചേര്‍ത്ത് കുടിക്കാവുന്നതാണ്. ക്യാരറ്റ് മില്‍ക്ക് ഷേക്ക് തയ്യാറായി.