തന്നെ ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണത്തിനെതിരെ സി.പി.ഐ.എം നേതാവും തലശ്ശേരി എം.എല്‍.എയുമായ എ. എന്‍ ഷംസീറിന്റെ ഭാര്യ ഡോ. ഷഹല. തനിക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അപേക്ഷിച്ചതെന്നും പിന്മാറില്ലെന്നും ഡോ. ഷഹല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘അത് തീര്‍ത്തും വിഡ്ഢിത്തമാണ്. എനിക്ക് യോഗ്യത ഉണ്ടെങ്കില്‍ എനിക്ക് പോകാം. യൂണിവേഴ്സിറ്റിയാണ് ഇന്റര്‍വ്യൂ എപ്പോഴാണ് നടത്തേണ്ടത്, ആരെ അതില്‍ തെരഞ്ഞെടുക്കണം എന്നീ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അത് എനിക്ക് വേണ്ടിയാണെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്? എനിക്ക് ഇതുവരെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. ഞാന്‍ കഷ്ടപ്പെട്ട് പോരാടുകയായിരുന്നു. അങ്ങനെയാണ് എനിക്ക് എല്ലാം കിട്ടുന്നത്. മാത്രമല്ല, എനിക്ക് ആരുടെയും ശുപാര്‍ശയും വേണ്ട. അങ്ങനെ ആയിരുന്നെങ്കില്‍ എനിക്ക് നേരത്തെ കയറാമായിരുന്നു,’ ഷഹല പറഞ്ഞു.