കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച മഹാരാഷ്ട്രയിലും കിസാന്‍ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുന്നു.
കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വിദര്‍ഭയിലെ യവത്മാളില് ഫെബ്രുവരി 20 നാണ് മഹാ പഞ്ചായത്ത് സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നത് .പഞ്ചായത്തില്‍ കര്‍ഷക നേതാവ് രാകേഷ് ടികായത് അടക്കമുള്ള കര്‍ഷക നേതാക്കള്‍ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര കോഡിനേറ്റര്‍ സന്ദീപ് ഗിദ്ദേ പറഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കും.