കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മത്സരിച്ചത്.
സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എല്‍.ഡി.എഫ് ആദ്യം കരുകിയിരുന്നതെങ്കിലും പിന്നീട് സുകന്യയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, കാസര്‍ഗോഡ് പെരിയയില്‍ എല്‍.ഡി.എഫിന് വന്‍തിരിച്ചടിയാണ് ഉണ്ടായത്.
പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിലാണ് എല്‍.ഡി.എഫ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് വിജയിച്ചത്.