കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിവിധ ജില്ലകളിലായി 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രണ്ടാം ഘട്ടത്തില്‍ 1.4 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.ഏറ്റവും കുടുതല്‍ നഗരസഭകളും വാര്‍ഡുകളും മലപ്പുറത്താണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ കനത്തമഴയാണ്. മഴ വോട്ടെടുപ്പിനെ ബാധിച്ചേക്കാന്‍ സാധ്യതയുണ്ട്.അവസാനവട്ട പ്രചരണവും പൂർത്തിയാക്കിയ ഇടത് വലത് മുന്നണികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.വിവിധ ജില്ലകളിലായി ആകെ 186 പ്രശ്നബാധിത ബൂത്തികൾ ഉണ്ടെന്നാണ് കമ്മീഷന്റെ കണക്ക്.
FLASHNEWS