കൊയിലാണ്ടി അത്തോളിക്കുനിയിൽക്കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു .ഇന്നലെ ഉച്ചയോടെ മൃതദേഹം സംഭവ സ്ഥലത്ത് പൊന്തുകയായിരുന്നു .തിരുവങ്ങൂർ കുളൂർ ഹൌസിൽ രേഖ രാജുവാണ് ചൊവ്വാഴ്ച ഉച്ചയോടെ പുഴയിൽ ചാടിയത് .പുഴയിൽ മീൻ പിടിക്കാൻ വന്നവരാണ് യുവതി പാലത്തിന്റെ കൈവരിയിൽ നിന്നും ചാടുന്നത് കണ്ടത് .നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അത്തോളി പോലീസ് സ്ഥലത്തെത്തി .പിന്നീട് കൊയിലാണ്ടി ഫയർഫോഴ്സ് പുഴയിൽ തെരച്ചിൽ നടത്തി.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി .
FLASHNEWS