കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി നിലകുറഞ്ഞത് അഞ്ച് മാസമെങ്കിലുംനില്‍ക്കുമെന്ന് അമേരിക്കയിലെ അരിസോണ സര്‍വകലാശാല


കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്നാണ് പഠനം. രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുന്നതായി കണ്ടെത്തിയത് അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ്.പഠനം നടത്തിയത് കൊവിഡ് സ്ഥിരീകരിച്ച ആറായിരത്തോളം ആളുകളിലെ ആന്റിബോഡി ഉത്പാദനം അടിസ്ഥാനമാക്കിയാണ്. പഠനത്തില്‍ രോഗം പിടിപെട്ട് അഞ്ച് മുതല്‍ ഏഴ് മാസങ്ങള്‍ വരെയും ഉയര്‍ന്ന അളവിലുള്ള ആന്റിബോഡി ശരീരത്തില്‍ ഉത്പാദിക്കപ്പെടുന്നതായി കണ്ടെത്തി. പഠനത്തിന് വിധേയമാക്കിയത് ഏഴ് മാസം മുന്‍പ് വരെ രോഗം സ്ഥിരീകരിച്ചവരെയാണ്.




Sharing is Caring