സംസ്ഥാനത്ത സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് പവന് 37, 480 രൂപയിലും, ഗ്രാമിന് 4,685 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് വര്‍ദ്ധന ഉണ്ടായത്. ഇന്നലെ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞത് ഒരു പവന് സ്വര്‍ണത്തിന് 37,120 രൂപയും ഗ്രാമിന് 4,640 രൂപയുമാണ് വില.