പ്രതിപക്ഷത്തിനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്ബോഴും സമരം നടത്തുന്നവര്‍ വേണ്ടത്ര ഗൗരവത്തോടെ ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തില്‍ മുമ്ബുണ്ടായിരുന്ന ജീവിതത്തെ നാം അടിമുടി മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കരുതല്‍. എന്നാല്‍ അതെല്ലാം സമരമെന്ന പേരില്‍ അട്ടിമറിക്കുകയാണ് പ്രതിപക്ഷം. മനുഷ്യജീവനാണ് വലുതെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരം നേരിടുന്ന പോലീസുകാരും കോവിഡ് ബാധിതരാകുകയാണ്. സമരം തടയാന്‍ ശ്രമിച്ച 101 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു ഡിവൈഎസ്പി, ഒരു ഇന്‍സ്പെക്ടര്‍, 12 സബ് ഇന്‍സ്പെക്ടര്‍മാര്‍, എട്ട് എഎസ്ഐ, 71 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.