കോഴിക്കോട്: ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് പിഴയിട്ട് ആര്‍ടിഒ. 250 രൂപയാണ് പിഴയായി ഈടാക്കിയത്. കോഴിക്കോട് -വടകര റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെഎല്‍ -10 എആര്‍ -9620 നമ്ബര്‍ ബസിനാണ് ആര്‍ടിഒ പിഴയിട്ടത്.
അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡന്റും എരഞ്ഞിക്കല്‍ സ്വദേശിയുമായ ബി കിരണ്‍ ബാബു ആണ് പരാതിയുമായി ആര്‍ടിഒയെ സമീപിച്ചത്. ജൂലൈ ആറിന് കിരണ്‍ ബാബു എരഞ്ഞിക്കലില്‍ നിന്ന് പൂക്കാടേക്ക് യാത്രചെയ്തപ്പോള്‍ 15 രൂപയുടെ ടിക്കറ്റിനൊപ്പം ബസിലെ കണ്ടക്ടര്‍ രണ്ടു രൂപ കൂട്ടി വാങ്ങി. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ബസുകാരെല്ലാം സ്വമേധയാ ചാര്‍ജ് കൂട്ടിയെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.
മാത്രമല്ല ടിക്കറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയതും തെറ്റായിട്ടായിരുന്നു. ഇതോടെ ടിക്കറ്റ് സഹിതം ആര്‍ടിഒക്ക് ഇദ്ദേഹം പരാതി നല്കി.സെപ്റ്റംബര്‍ 14ന് ബസ് ഉടമയെയും കണ്ടക്ടറയെും നേരിട്ടു വിളിപ്പിച്ച് ആര്‍ടിഒ വിശദീകരണം തേടി. പിന്നാലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ -177 പ്രകാരം 250 രൂപ പിഴയീടാക്കി പരാതി തീര്‍പ്പാക്കുകയായിരുന്നു.