ടിക്കറ്റ് നിരക്കിനൊപ്പം രണ്ട് രൂപ അധികം വാങ്ങി, ബസിന് 250 രൂപ പിഴ

കോഴിക്കോട്​: ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന്​ പിഴയിട്ട് ആര്‍ടിഒ. 250 രൂപയാണ് പിഴയായി ഈടാക്കിയത്. കോഴിക്കോട്​ -വടകര റൂട്ടില്‍ സര്‍വിസ്​ നടത്തുന്ന കെഎല്‍ -10 എആര്‍ -9620 നമ്ബര്‍ ബസിനാണ്​ ആര്‍ടിഒ പിഴയിട്ടത്​.

അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡന്‍റും എരഞ്ഞിക്കല്‍ സ്വദേശിയുമായ​ ബി കിരണ്‍ ബാബു ആണ് പരാതിയുമായി ആര്‍ടിഒയെ സമീപിച്ചത്. ജൂലൈ ആറിന്​ കിരണ്‍ ബാബു എരഞ്ഞിക്കലില്‍ നിന്ന്​ പൂക്കാടേക്ക്​ യാത്രചെയ്തപ്പോള്‍ 15 രൂപയുടെ ടിക്കറ്റിനൊപ്പം ബസിലെ കണ്ടക്​ടര്‍ രണ്ടു രൂപ കൂട്ടി വാങ്ങി​. ഇതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ബസുകാരെല്ലാം സ്വമേധയാ ചാര്‍ജ്​ കൂട്ടിയെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.
മാത്രമല്ല ടിക്കറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയതും തെറ്റായിട്ടായിരുന്നു. ഇതോടെ ടിക്കറ്റ്​ സഹിതം ആര്‍ടിഒക്ക്​ ഇദ്ദേഹം പരാതി നല്‍കി​.സെപ്​റ്റംബര്‍ 14ന്​ ബസ്​ ഉടമയെയും കണ്ടക്​ടറയെും നേരിട്ടു വിളിപ്പിച്ച്‌​ ആര്‍ടിഒ വിശദീകരണം തേടി. പിന്നാലെ​ മോ​ട്ടോര്‍ വെഹിക്കിള്‍ ആക്​ട്​​ സെക്​ഷന്‍ -177 പ്രകാരം 250 രൂപ പിഴയീടാക്കി പരാതി തീര്‍പ്പാക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *