ബംഗളൂരു മയക്കുമരുന്നു കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ വിവരങ്ങള്‍ തേടി സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച്. 2019 ജനുവരി മുതല്‍ 2020 മാര്‍ച്ച് വരെയുള്ള വിവരങ്ങളാണ് തേടിയിരിക്കുന്നത്.
ഈ കാലയളവില്‍ എത്ര സിനിമകള്‍ പുറത്തിറങ്ങി, എത്ര സിനിമകള്‍ വിജയിച്ചു, വിജയിച്ച ചിത്രങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ കൈമാറാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു സ്പെഷല്‍ ബ്രാഞ്ച് കത്ത് നല്കി. സിനിമാ മേഖലയിലെ ചിലര്‍ക്കു കള്ളപ്പണ, ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെയാണു സിനമാ മേഖലയിലെ സാമ്ബത്തിക കാര്യങ്ങളിലടക്കം സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. എല്ലാവര്‍ഷവും ഇത്തരത്തിലുള്ള വിവരങ്ങള്‍ അധികൃതര്‍ തേടുന്നതാണെന്നും കേസന്വേഷണങ്ങളുടെ ഭാഗമാണെന്നു കരുതുന്നില്ലെന്നും അസോസിയേഷന് പ്രസിഡന്റ് എം. രജ്ഞിത്ത് പറഞ്ഞു.