തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. ഇതുവരെ 2,96,901 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 5994 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 119 പേര്‍ക്കാണ് ഇതേസമയത്ത് ജീവന് നഷ്ടമായത്. ഇതോടെ മരണസംഖ്യ 4927 ആയി ഉയര്‍ന്നു. നിലവില്‍ 53,336 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2,38,638 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഇന്ന് മാത്രം 6,020 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കേരളത്തില്‍ നിന്ന് എത്തിയ രണ്ടുപേരും ഉള്‍പ്പെടും.