ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികള്‍ക്ക് അമേരിക്കന്‍ കന്പനിയായ ഗിലെയാദിന്റെ ആന്റി വൈറല്‍ മരുന്ന് റെംഡെസിവിര്‍ ഉപയോഗിക്കാന്‍ അനുമതി. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് മരുന്ന് ഉപയോഗത്തിന് അനുമതി നല്‍കിയത്. അടിയന്തിര സാഹചര്യങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ നല്‍കുന്നതിനാണ് അനുമതി.
കോവിഡിനെതിരെ മരുന്ന് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കന്പനി ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന് അനുമതി നല്‍കിയതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരുന്ന് ഉപയോഗിക്കുന്നതിന്റെ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ യഥാസമയം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.