![](https://malabarsabdam.com/wp-content/uploads/2020/05/98d6e2047aa7e437c280da881a5264c157762177fcfce79df916de26f37b7583.jpg)
തിരുവനന്തപുരം: ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന് പിറന്നാളാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്. അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസുറ്റതുമാണ് ആ കഥാപാത്രങ്ങള്‍. ഈ ഷഷ്ടിപൂര്‍ത്തി ഘട്ടത്തില്‍ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങള്‍. ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റെതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സില്‍ ആ കഥാപാത്രം നിറഞ്ഞുനില്ക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20230326-WA0071.jpg)
ആപത്ഘട്ടങ്ങളില്‍ സഹജീവികളെ സഹായിക്കാനും ലാല്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. പ്രളയകാലത്തും ഇതേ നിലയില്‍ സഹായമെത്തിക്കാന്‍ അദ്ദേഹം തയാറായി. നടനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂര്‍ത്തി ഘട്ടത്തില്‍ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)