തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്നുപേർക്കും പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
11 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. ഏഴുപേർ വിദേശ രാജ്യങ്ങളിൽ നിന്നും രണ്ടു പേർ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാലു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നും രണ്ടുപേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേർ രോഗമുക്തരായി.
എയർപോർട്ട് വഴി 2,911 പേരും സീപോർട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയിൽവേ വഴി 1021 പേരും ഉൾപ്പെടെ 55,045 പേരാണ് സംസ്ഥാനത്ത് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 56,362 പേർ വീടുകളിലും 619 പേർ ആശുപത്രികളിലുമാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 4764 സാമ്പിളുകൾ ശേഖരിച്ചതിൽ 4,644 സാമ്പിളുകൾ നെഗറ്റീവ്