കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ നടപടിക്കെതിരെ കേരള കർഷകസംഘം പ്രക്ഷോഭം സംഘടിപ്പിച്ചു

കൊയിലാണ്ടി: അഖിലേന്ത്യാ കിസാൻ സഭയുടെ നേത്രത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഏരിയയിൽ മേഘലാ യൂനിറ്റ് തലങ്ങളിൽ കേന്ദ്ര ഗവൺമെൻറിനെതിരായി അതിശക്തമായ പ്രതിഷേധം ഉയർന്നു. കൊയിലാണ്ടി ഏരിയാ തലത്തിൽ നടന്ന പ്രക്ഷോഭം കേരള കർഷക സംഘം സംസ്ഥാന ജോ: സെക്രട്ടറി സ:പി .വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കർഷക ജനതയെ സംരക്ഷിക്കുന്ന നിലപാടിനു പകരം അവരെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര ഗവൺമെൻ്റിൻ്റെ പാക്കേജിലുള്ളത്. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് സംസ്ഥാന ഗവൺമെൻ്റ് കർഷക സൗഹൃദ നിലപാട് സ്വീകരിക്കുമ്പോൾ അതിന് വിരുദ്ധമാണ് മോദി ഗവൺമെൻ്റിൻ്റെ സമീപനമെന്ന് പി.വിശ്വൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.എം.സുരേന്ദ്രൻ, ഒ.ടി.വിജയൻ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *