പ്യോങ്യാങ്: മൂന്നാഴ്ചക്ക് ശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍.എയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കിം ജോങ് മരിച്ചുവെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട്.
ലോക തൊഴിലാളി ദിനത്തില്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപ പ്രദേശമായ സുന്ചോണിലെ രാസവള നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനത്തിനാണ് കിം ജോങ് ഉന്നെത്തിയത്. സഹോദരി കിം യോ ജോങ്ങും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചുവന്ന നാട മുറിച്ച് ഫാക്ടറിയുടെ ഉദ്ഘാടനം നടത്തുന്ന കിമ്മിെന്റ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, കെ.സി.എന്‍.എ പ്രസിദ്ധീകരിച്ച ചിത്രത്തിെന്റ ആധികാരികത ഉറപ്പിച്ചിട്ടില്ല. കിമ്മിെന്റ ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ മറുപടി.