മാഡ്രിഡ്: സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന കാറ്റലോണിയന്‍ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു . അക്രമസംഭവങ്ങളില്‍ 207 പൊലീസുകാര്‍ക്കും 37 പ്രക്ഷോഭകാരികള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം . ഏകദേശം അഞ്ച് ലക്ഷം പേര് പങ്കെടുത്ത റാലിയാണ് അക്രമാസക്തമായത് .
സ്പാനിഷ് നാഷണല്‍ പൊലീസ് ആസ്ഥാനത്തിന് സമീപത്ത് തടിച്ചുകൂടിയ പ്രക്ഷോഭകാരികള്‍ പോലീസ് വാഹനത്തിനും ന്യൂസ്പേപ്പര്‍ കിയോസ്ക്കിനും തീയിട്ടു . ഇവരെ പിരിച്ച് വിടാന്‍ പൊലീസിന് റബ്ബര്‍ ബുള്ളറ്റുകളും ടിയര്‍ ഗ്യാസും പ്രയോഗിക്കേണ്ടിവന്നു . പ്രക്ഷോഭത്തെ തുടര്‍ന്ന് 57 വിമാനങ്ങള്‍ റദ്ദാക്കി .