മന്ത്രി ജലീലിന്‍റെ തവനൂരിലെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌

മലപ്പുറം: മാര്‍ക്ക്ദാന വിഷയത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തവനൂരില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. മന്ത്രിയുടെ മണ്ഡലമായ തവനൂരിലെ ഓഫീസിലേക്ക് മലപ്പുറം ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലാണ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്.

ബാരിക്കേഡ് മറികടന്ന് ഓഫീസ് വളപ്പില്‍ കയറിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. വന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്ബ് ചെയ്തിരുന്നു. തവനൂര്‍ മണ്ഡലത്തില്‍ മന്ത്രിക്കെതിരേ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *