മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം പെമ്പിളൈ ഒരുമൈ ആരംഭിച്ചു

മൂന്നാര്‍: മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ തൊഴിലാളികള്‍ സമരം കൂടുതല്‍ ശക്തമാക്കി. മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം പെമ്പിളൈ ഒരുമൈ ആരംഭിച്ചു. ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊച്ചി-മധുര ദേശീയ പാത ഉള്‍പ്പെടെ മൂന്നാറിലേക്കുള്ള മുഴുവന്‍ റോഡുകളും വൈകിട്ട് ആറുവരെ ഉപരോധിക്കുകയാണ്. ജില്ലയിലെ 15 കേന്ദ്രങ്ങളിലും റോഡ് ഉപരോധം നടക്കും. സമരത്തിന് വ്യാപാരികളും പിന്തുണ അറിയിച്ചു. കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തെ അനുകൂലിക്കുകയാണ്. ടൂറിസ്റ്റുകള്‍ അടക്കമുള്ളവര്‍ മൂന്നാറില്‍ കുടുങ്ങി.അനിശ്ചിത കാലത്തേക്കാണ് ഉപരോധ സമരം. ഉപരോധ സമരം കൊണ്ടും തീരുമാനം ഉണ്ടായില്ലങ്കില്‍ പത്താം തീയതി തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

ഇതേസമയം കൊല്ലം കുളത്തൂപ്പുഴ റീ ഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ ഇന്ന് കുളത്തുപ്പുഴ ടൗണ്‍ ഉപരോധിക്കുന്നുണ്ട്. പിഎല്‍സി ചര്‍ച്ച പരാജയപെട്ട സാഹചര്യത്തിലാണ് ഉപരോധ സമരം. കഴിഞ്ഞ പത്തു ദിവസമായി പ്ലാന്റേഷനില്‍ തുടരുന്ന സമരം ഇന്ന് മുതല്‍ കുളത്തുപ്പുഴ ടൗണിലേക്ക് മാറുകയാണ്. രാവിലെ പത്ത് മണി മുതല്‍ തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയും കുളത്തുപ്പുഴ അഞ്ചല്‍ പാതയും തൊഴിലാളികള്‍ ഉപരോധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *