ബെംഗളൂരു: നാളെ ആരംഭിക്കുന്ന ഏഷ്യാകപ്പ് ബാസ്കറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നാലു മലയാളികളും. 12 അംഗ ഇന്ത്യന്‍ വനിതാ ടീമിലാണ് ഇത്തവണ നാല് മലയാളികള്‍ ഇടം നേടിയിരിക്കുന്നത്.
പി.എസ്. ജീന, സ്റ്റെഫി നിക്സണ്, പി.ജി. അഞ്ജന എന്നിവര്‍ക്കൊപ്പം റെയില്‍വേസിന്റെ ശ്രുതി അരവിന്ദും ഉള്‍പ്പെടുന്നതാണ് ഈ മലയാളി നിര. ജപ്പാന്, കൊറിയ, ചൈനീസ് തായ്പേയ് എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.
നാളെ ആരംഭിക്കുന്ന ഏഷ്യാകപ്പ് ബാസ്കറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പ് മത്സരങ്ങള്‍ 29നാണ് സമാപിക്കുന്നത്.