കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മരിച്ച തലശേരി സ്വദേശി റോജ (39)ക്ക് നിപയല്ലെന്ന് സ്ഥിരീകരണം. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ജാഗ്രതയിലായിരുന്നു. ഇന്ന് രാവിലെയാണ് റോജ മരിച്ചത്.
രണ്ട് തവണ റോജയുടെ സ്രവ പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു ഫലം. ആദ്യ തവണ നെഗറ്റീവ് ഫലം നല്കിയപ്പോഴും നിപ ലക്ഷണങ്ങളോട് കൂടി മരിച്ചതിനാല്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു.
വൈറസ് ബാധ സംശയിക്കുന്ന ആറു പേരെ കൂടി വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. നിലവില്‍ 1949 പേര് നിരീക്ഷണപ്പട്ടികയില്‍ ഉണ്ട്. വൈറസ് ബാധയില്‍ മരിച്ച 18 പേരുമായി ഇടപഴകിയവര്‍ നിരീക്ഷണത്തിലാണ്.
ഇതുവരെ 193 പേരുടെ പരിശോധന ഫലത്തില്‍ 18 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. എന്നാല്‍, നേരത്തേ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേരില്‍ പുതിയ ഫലം നെഗറ്റീവ് ആയത് നിപ ഭീതിക്ക് ചെറിയ ആശ്വാസമായിരുന്നു