തല​ശ്ശേരി സ്വദേശിക്ക്​ നിപയല്ലെന്ന്​ സ്​ഥിരീകരണം

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മരിച്ച തലശേരി സ്വദേശി റോജ (39)ക്ക്​ നിപയല്ലെന്ന്​ സ്​ഥിരീകരണം. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്​. നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ജാഗ്രതയിലായിരുന്നു. ഇന്ന്​ രാവിലെയാണ്​ റോജ മരിച്ചത്​.

രണ്ട്​ തവണ റോജയുടെ സ്രവ പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു ഫലം. ആദ്യ തവണ നെഗറ്റീവ്​ ഫലം നല്‍കിയപ്പോഴും നിപ ലക്ഷണങ്ങളോട്​ കൂടി മരിച്ചതിനാല്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു.

വൈ​റ​സ്​ ബാ​ധ​ സം​ശ​യി​ക്കു​ന്ന ആ​റു ​പേ​രെ​ കൂ​ടി വെ​ള്ളി​യാ​ഴ്ച കോഴിക്കോട്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരുന്നു. ഇ​തോ​ടെ ഇവിടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 17 ആ​യി. നി​ല​വി​ല്‍ 1949 പേ​ര്‍ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍ ഉ​ണ്ട്. വൈറസ്​ ബാധയില്‍ മരിച്ച 18 പേ​രു​മാ​യി ഇ​ട​പ​ഴ​കി​യ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​തു​വ​രെ 193 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​ത്തി​ല്‍ 18 പേ​ര്‍​ക്കാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍, നേ​ര​ത്തേ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച ര​ണ്ടു​ പേ​രി​ല്‍​ പു​തി​യ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​ത്​ നി​പ ഭീ​തി​ക്ക്​ ചെ​റി​യ ആ​ശ്വാ​സ​മാ​യിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *