ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു

v r krishnayyar (2)കൊച്ചി: മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രമുഖ നിയമജ്ഞനുമായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു.

കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ക്കു പുറമേ ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് ആരോഗ്യവസ്ഥ മോശമാവാന്‍ കാരണമായത്.

1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു വി.ആര്‍ കൃഷ്ണയ്യര്‍. അതിനു മുമ്പ് 1952ല്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1968ല്‍ ഹൈക്കോടതി ജഡ്ജിയും 1970ല്‍ ലോ കമ്മീഷന്‍ അംഗവുമായി.

1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജഡ്ജിയുമായിരുന്നു. ആത്മകഥയുള്‍പ്പെടെ എഴുപതിലധികം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1914 നവംബര്‍ 15ന് പാലക്കാട് വൈദ്യനാഥപുരത്താണ് അദ്ദേഹം ജനിച്ചത്. അഭിഭാഷകനായിരുന്ന രാമചന്ദ്ര അയ്യരാണ് പിതാവ്. പൊതുപ്രവര്‍ത്തകയും സംഗീതജ്ഞയുമായിരുന്നു കൃഷ്ണയ്യരുടെ അന്തരിച്ച പത്‌നി ശാരദാ കൃഷ്ണയ്യര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *